Tuesday, March 19, 2024
HomeInternationalപോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്

പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്

പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്. പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബീബര്‍ക്ക് ചൈനയില്‍ വിലക്ക് വീണത്. ഇന്‍ഡൊനീഷ്യ, ജപ്പാന്‍, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് ബീബര്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

വിവാദ നായകനായ ജസ്റ്റിന്‍ ബീബര്‍ മോശം പെരുമാറ്റത്തിന് പേരു കേട്ടവനാണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ബീബറിനെപ്പോലെയുള്ളവരെ മാറ്റി നിര്‍ത്തുന്നതെന്നും ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ബീബര്‍ മുംബൈയില്‍ നടത്തിയ സംഗീത പരിപാടിയും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ബീബര്‍ പാടാതെ വെറുതെ ചുണ്ടനക്കി പറ്റിച്ചത് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി. കോടിക്കണക്കിന് രൂപയാണ് പോപ്പ് രാജകുമാരന്റെ സംഗീത പരിപാടിക്കായി മുടക്കിയത്. പലരും ടിക്കറ്റ് തുക മടക്കിത്തരണമെന്നും സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments