കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത; സി.ബി.ഐ എഫ്.ഐ.ആര്‍

kalabahavan Mani

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത പരാമര്‍ശിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എഫ് ഐ ആറില്‍ മരണം അസ്വാഭാവികമായാണ് രേഖപ്പെടുത്തിയതെങ്കിലും കേസുമായാ ബന്ധപ്പെട്ട് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

കടുത്ത കരള്‍രോഗാവസ്ഥയിലും മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ മുൻപിലത്തെ വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങളും കണക്കിലെടുത്ത് മരണം സ്വാഭാവികമാണെന്ന അന്വേഷണ സംഘത്തിന്‍റെ നിഗമനമാണ് ഇപ്പോൾ തിരുത്തിക്കുറിച്ചിരിക്കുന്നത്.