ലണ്ടനിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം (video)


ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008ല്‍ ഈ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമര്‍ന്ന മാര്‍ക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. ആയിരത്തിലേറെ കടകളും മറ്റ് സ്റ്റാളുകളുമാണ് ഈ മാര്‍ക്കറ്റലുള്ളത്.

മൂന്ന് മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയതായി അധികൃതര്‍ അറിയിച്ചു. എങ്കിലും കെട്ടിടത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.