Wednesday, April 24, 2024
HomeKeralaപിണറായി വിജയൻ ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു - എം.ടി രമേശ്

പിണറായി വിജയൻ ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു – എം.ടി രമേശ്

ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു എന്നുള്ളതാണ് പിണറായി വിജയൻറെ 8 മാസത്തെ ഭരണ നേട്ടമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
2016 നവംബർ 8 ന് 500,1000 നോട്ടുകൾ അസാധുവാക്കി നരേന്ദ്രമോദി സാമ്പത്തിക പരിഷ്‌ക്കാരണത്തിനു തുടക്കമിട്ടപ്പോൾ 2017 ജനുവരി 8 ന് വി.എസ് അച്യുതാനന്ദനെ അസാധുവാക്കുന്ന തീരുമാനമാണ് സിപിഎം കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്.
ബിജെപി സംസ്ഥാന അധ്യക്ഷനെ ചവിട്ടിപ്പുറത്താക്കണമെന്ന് ആഹ്വാനം ചെയ്ത വിഎസ് അച്യുതാനന്ദനെ സ്വന്തം പാർട്ടി തന്നെ ചവിട്ടിപ്പുറത്താക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.
കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരിയായി പിണറായി വിജയൻ മാറി. ഭരണത്തിലുള്ള നിയന്ത്രണം പിണറായി വിജയന് നഷ്ടമായതിനുള്ള തെളിവാണ് ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെതിരെ സമരംചെയ്യുന്നത്.
ഭരണ നിപുണൻ എന്ന് പ്രചരിപ്പിക്കപ്പെട്ട പിണറായി ദുർബലനായ ഭരണാധികാരിയാണെന്നു ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിക്കപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ തനിയാവർത്തനമാണ് ഇടത് ഭരണവും.
വിജിലൻസ് കേസിൽ പ്രതിചേർക്കപ്പെട്ട യുഡിഎഫ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട ഇടതുപക്ഷം ധാർമികതയെപ്പറ്റിയുള്ള തങ്ങളുടെ മുൻനിലപാട് മാറ്റിയോ എന്നും രമേശ് ചോദിച്ചു.
സിപിഎം ആയുധം താഴെ വെക്കാൻ തയ്യാറായില്ലെങ്കിൽ നിർഭയരായി ജീവിക്കാൻ ജനങ്ങൾക്ക് മറ്റുവഴികൾ തേടേണ്ടിവരുമെന്നും രമേശ് പറഞ്ഞു. ബിജെപിയുടെ ദക്ഷിണമേഖലാ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments