യുവതി‍യെ കഴുത്തറുത്ത കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

യുവതി‍യെ കഴുത്തറുത്ത കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശിനി പുഷ്പലത(33) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹരിപ്പാട് മാധവ ജംഗ്ഷനു സമീപമുള്ള ഒരു വാടക വീട്ടിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഇരുവരും മറ്റു വ്യക്തികളെ വിവാഹം കഴിച്ചിരുന്നവരാണ്. സ്നേഹത്തിലായതിനെത്തുടർന്ന് ഒളിച്ചോടി ഒരുമിച്ചു താമസിക്കുകയായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്.

മൃതദേഹം മറവു ചെയ്യുന്നതിനു പള്ളിപ്പാട് സ്വദേശിയായ ഒരാളെ ഇയാൾ സഹായത്തിനായി വിളിച്ചു വരുത്തി. എന്നാൽ മറവു ചെയ്യേണ്ടതു മൃതദേഹമാണെന്നു മനസിലായപ്പോൾ ഇയാൾ ഹരിപ്പാട് സ്റ്റേഷനിലെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.