പഫ്​സ്​ വാങ്ങാന്‍ പത്തുരൂപ മോഷ്ടിച്ചെന്നാരോപിച്ച്​ ഒൻപതുവയസുകാരനെ മാതാവ് പൊള്ളലേല്‍പിച്ചു

child

പഫ്​സ്​ വാങ്ങാന്‍ പത്തുരൂപ മോഷ്ടിച്ചെന്നാരോപിച്ച്​ ഒൻപതുവയസുകാരനെ മാതാവ് മുഖത്തും കൈയ്യിലും വയറിലും പൊള്ളലേല്‍പിച്ചു. പിതാവിന്റെ പോക്കറ്റിൽ നിന്നാണ് കുട്ടി പണമെടുത്തത്​. അയല്‍വാസിയാണു ശിശു ക്ഷേമസമിതിയെ വിവരം അറിയിച്ചത്. തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ ബുധനാഴ്​ചയായിരുന്നു സംഭവം‍. വ്യാഴാഴ്​ച രാവിലെ സ്കൂളിൽ പോകാനാകാ​തെ നിന്ന കുട്ടിയോട്​ അയൽവാസി വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്​. ഇയാൾ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തിയശേഷമാണ് പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുപ്പിൽനിന്നു വിറകുകൊള്ളിയെടുത്താണ്​ മാതാവ് ​ മൂന്നാംക്ലാസുകാരനെ പൊള്ളിച്ചത്. പലപ്പോഴും കുട്ടിയുടെ നേർക്ക് ഇത്തരം ക്രൂരമായ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്ന്​ സമീപവാസികൾ പറയുന്നു. കുട്ടി നിലവിളിക്കുമ്പോൾ ശബ്​ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന്​ നാട്ടുകാർ പറയുന്നു.