Thursday, March 28, 2024
HomeInternationalനെതർലാൻഡ്​ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി സമ്മാനം ഒരു സൈക്കിൾ

നെതർലാൻഡ്​ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി സമ്മാനം ഒരു സൈക്കിൾ

കശ്​മീർ ഷാൾ, താജ്​മഹലി​​ന്റെ മാതൃക ഇങ്ങനെ നമ്മുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരുപിടി സമ്മാനങ്ങളുണ്ടായിരിക്കും നമ്മുടെ രാജ്യത്തേക്ക്​ വിദേശ രാജ്യങ്ങളിലെ മന്ത്രിമാർ വന്നാൽ ​ ഉപഹാരമായി നൽകുക. എന്നാൽ നെതർലാൻഡ്​ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ​ഡച്ച്​ പ്രധാനമന്ത്രി മാർക്​ റുട്ടെ നൽകിയിത്​ കൗതുകകരമായ ഒരു സമ്മാനമാണ്​. ഒരു സൈക്കിൾ.

നെതർലാൻഡിൽ യാത്രക്ക്​ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ്​ സൈക്കിൾ. നമ്മുടെ മന്ത്രിമാരെപോലെ ബുള്ളറ്റ്​ പ്രൂഫ്​ കാറുകളിലല്ല, ഡച്ച്​ പ്രധാനമന്ത്രി മാർക്​ റുട്ടെ ദിവസവും ജോലിക്ക്​ വരുന്നത്​​ സൈക്കിളിലാണ്​.

റുട്ടെയും മോദിയും സൈക്കിളിനു സമീപം നൽക്കുന്ന ഫോട്ടോയും മോദി സൈക്കിളിലിരിക്കുന്ന ഫോട്ടോയും ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.സൈക്കിൾ സമ്മാനിച്ചതിന്​ മാർക്​ റുട്ടെക്ക്​ മോദി നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments