Friday, March 29, 2024
HomeKeralaനീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

മെഡിക്കൽ, ദന്തൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ് (നീറ്റ്) പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയെ പരീക്ഷാ ഹാളിലേക്ക് കയറും മുമ്പേ ഡ്രസ് കോഡിന്റെ പേരിൽ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി. കണ്ണൂരിലാണ് പരാതിക്കാധാരമായ സംഭവം. മറ്റ് ചില കേന്ദ്രങ്ങളിലും വിദ്യാർത്ഥിനികൾക്ക് സമാന അനുഭവമുണ്ടായതായും ആക്ഷേപമുണ്ട്.

ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാഫോമിൽ ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താൻ വ്യക്തമാക്കിയിരുന്നതെന്നും പെൺകുട്ടി പറയുന്നു. എന്നാൽ, രാവിലെ സ്കൂളിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പരീക്ഷാഹാളിനു പുറത്ത് ഡ്രസ് മുഴുവൻ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടറിൽ നിന്നു ബീപ് ശബ്ദം വന്നപ്പോൾ അടിവസ്ത്രമുൾപ്പെടെയുള്ള വസ്ത്രങ്ങൾ ഊരി പരിശോധിച്ചെന്നും പെൺകുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർഥിനി തന്നെയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, പരീക്ഷയിലെ ഫിസിക്സ് ചോദ്യങ്ങൾ ഭൂരിഭാഗം പേരെയും വലച്ചുവെന്ന് വിദ്യാർത്ഥികളുടെ പ്രതികരണം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു പരീക്ഷ. ആധാർ കാർഡോ അംഗീകൃത തിരിച്ചറിയൽ കാർഡോ ഉള്ളവരെയാണ് പരീക്ഷയ്ക്കിരുത്തിയത്. ആഭരണങ്ങൾപോലും ധരിക്കാൻ അനുവാദമില്ലായിരുന്നു. നീറ്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം. ആയുർവേദം, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ കോഴ്സുകൾക്കും പ്രവേശനം ഈ ലിസ്റ്റിൽനിന്നാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments