പാ​ക്കി​സ്ഥാ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ

unus

പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ. ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് യൂ​നി​സ് (65) ആ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. രാ​മ​നാ​ഥ​പു​രം ഏ​ർ​വാ​ഡി​യി​ലെ ഒ​രു ലോ​ഡ്ജി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​മേ​ശ്വ​രം സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് പാ​ക് സ്വ​ദേ​ശി പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളി​ൽ​നി​ന്ന് 2,500 രൂ​പ​യു​ടെ പാ​ക്കി​സ്ഥാ​ൻ ക​റ​ൻ​സി​യും 3,000 രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു.

മേയ് മാ​സ​ത്തി​ല്‍ ശ്രീ​ല​ങ്ക​യി​ല്‍​നി​ന്നാ​ണ് യൂ​നി​സ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കി​യ ര​ണ്ട് ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളു​മാ​യാ​ണ് ഇ​ന്ത്യ​യി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച​ത്.​ശ്രീ​ല​ങ്ക​യി​ലേ​ക്ക് പ​രി​പ്പ് വ്യാ​പാ​രം ന​ട​ത്തു​ന്ന​യാ​ളെ​ന്ന പേ​രി​ലാ​ണ് ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യി​രു​ന്ന​ത്.