Thursday, March 28, 2024
HomeKeralaഓ​ടു​ന്ന ട്രെ​യി​നി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ഓ​ടു​ന്ന ട്രെ​യി​നി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ഓ​ടു​ന്ന ട്രെ​യി​നി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. 39 കാ​രി​യാ​യ യു​വ​തി​യെ​യാ​ണ് പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബാ​ന്ദ്ര ജെ​യ്പു​ർ അ​രാ​വാ​ലി എ​ക്സ്പ്ര​സി​ൽ മും​ബൈ​യ്ക്കും സൂ​റ​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ ജെ​യ്പു​രി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി ജെ​യ്പു​ർ റെ​യി​ൽ​വെ പോ​ലീ​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി.

ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ജ​യ്പു​രി​ലേ​ക്ക് പോ​കു​ന്ന​തി​ന് ശ​നി​യാ​ഴ്ച രാ​ത്രി മും​ബൈ​യി​ലെ ബോ​രി​വാ​ലി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് യു​വ​തി ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. എ​ന്നാ​ൽ ഈ ​ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ‌ യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ഇ​തോ​ടെ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​നെ സ​മീ​പി​ക്കു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​യാ​ൾ ഇ​വ​ർ​ക്ക് പാ​ൻ​ട്രി കാ​റി​ൽ കി​ട​ക്കാ​നു​ള്ള സൗ​ക​ര്യം ന​ൽ​കു​ക​യും ഇ​വി​ടെ​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ‌ ട്രെ​യി​നി​ൽ​നി​ന്നും ത​ള്ളി​യി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments