Saturday, April 20, 2024
HomeNationalരാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2030ഓടെ പൂര്‍ണമായും വില്‍പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 13 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിനുള്ള പദ്ധതി മോദി സര്‍ക്കാര്‍ തയാറാക്കി. നീതി ആയോഗും ഘനവ്യവസായ വകുപ്പും ചേര്‍ന്ന് ഇലക്ട്രിക് കാറുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള നയത്തിന് രൂപം നല്‍കി വരികയാണെന്ന് ഊര്‍ജ്ജ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. എണ്ണ ഇറക്കുമതിയും ചെലവും കുറക്കുന്നതിന് ഇതുവഴി സാധിക്കുമെന്ന് കണക്കുകൂട്ടുന്നതായി ഗോയല്‍ പറഞ്ഞു. പെട്രോള്‍-ഡീസല്‍ കാറുകളില്‍ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മാറുന്നതിന് വൈദ്യുതി വ്യവസായത്തിന് സഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വന്‍ തോതില്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കും. ഇതിനായി നികുതി നിരക്കുകളില്‍ ഇളവും പ്രഖ്യാപിച്ചേക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments