ഇന്ധന വില കൂട്ടി: പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധന

petrol

രാജ്യത്ത്​ ഇന്ധന വിലവർധന. പെട്രോളിന്​ ലിറ്ററിന്​ 1.23 രൂപയും ഡീസലിന്​ 89 പൈസയുമാണ്​ വർധിപ്പിച്ചത്​. അന്തർദേശീയ വിപണിയിലെ മാറ്റത്തെ തുടർന്നാണിത്​. വിലവർധന അർധരാത്രി ​പ്രാബല്യത്തിൽ വന്നു. മേയ്​ 16ന്​ പെട്രോളിന്​ 2.16 രൂപ, ഡീസലിന്​ 2.10 രൂപ എന്ന തോതിൽ കുറച്ചിരുന്നു.
സംസ്​ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ്​ നിരക്ക്​ പ്രഖ്യാപിച്ചതെന്നും സംസ്​ഥാനങ്ങളിലെ നികുതി ​ചേർക്കു​േമ്പാൾ വിലയിൽ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു.