Friday, April 19, 2024
HomeNationalഐ മിസ് യൂ... പ്ളീസ് കോള്‍ മീ; മൊബൈല്‍ഫോണ്‍ വരിക്കാരെ പ്രലോഭിപ്പിച്ച് പണം തട്ടുന്നു

ഐ മിസ് യൂ… പ്ളീസ് കോള്‍ മീ; മൊബൈല്‍ഫോണ്‍ വരിക്കാരെ പ്രലോഭിപ്പിച്ച് പണം തട്ടുന്നു

പ്രലോഭിപ്പിച്ച് പണം തട്ടുന്നതിന് പ്രണയിക്കാനും കിന്നരിക്കാനും മൊബൈല്‍ഫോണ്‍ വരിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വ്യാപകമാകുന്നു. സ്നേഹം അളക്കാമെന്നും ഭാവി പറയാമെന്നും വാഗ്ദാനങ്ങളുമായി ബിഎസ്എന്‍എല്ലില്‍ അടക്കം പ്രലോഭന സന്ദേശങ്ങള്‍ കൂടിവരികയാണ്. ‘ഐ മിസ് യൂ… പ്ളീസ് കോള്‍ മീ 5200057098 സ്റ്റാര്‍ട്ട് ലൈവ്ചാറ്റ്’… ഇതാണ് ഒരു സാമ്പിള്‍. ‘എനിക്ക് നിന്നെ അറിയാം. എന്റെ ഹൃദയം നിനക്കായ് തുടിക്കുന്നു. നീ എന്നെ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിളിക്കൂ 54000318’ ഇത് മറ്റൊന്ന്. നിങ്ങള്‍ പ്രേമത്തിലാണോയെന്നും ഫോണ്‍ സെക്സില്‍ താല്‍പര്യമുണ്ടോയെന്നും സന്ദേശങ്ങളുണ്ട്. തിരിച്ച് വിളിച്ചാല്‍ പണം പോയതുതന്നെ.

ദിവസം ഇത്തരത്തില്‍ ഓരോ മൊബൈലിലും 15 സന്ദേശങ്ങള്‍ വരെ ലഭിക്കുന്നുണ്ട്. ബിടി എന്ന് തുടങ്ങി ആറക്ക നമ്പറില്‍ നിന്നാണ് സന്ദേശങ്ങള്‍. മലയാളം ഇംഗ്ളീഷില്‍ ടൈപ്പ് ചെയ്തും വരും. നിരവധി പരാതികള്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളില്‍നിന്ന് വരുന്നുണ്ട്. തിരിച്ചുവിളിച്ചാല്‍ മിനിറ്റിന് 12 മുതല്‍ 40 രൂപ വരെ ഇവര്‍ പിടുങ്ങും.

സ്വകാര്യകമ്പനികള്‍ ബിഎസ്എന്‍എല്ലുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇത്തരം സന്ദേശങ്ങള്‍ വരുന്നത്. ഒരു വര്‍ഷത്തേക്കോ മറ്റോ ടെലിഫോണ്‍ലൈന്‍ ലീസിനെടുത്താണ് ഈ സര്‍വീസ് നടത്തുക. ആദ്യം വലിയ സ്ഥാപനങ്ങള്‍ക്കായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. വരുമാനത്തിന്റെ നിശ്ചിത ഭാഗം ബിഎസ്എന്‍എല്ലിനും ലഭിക്കും.

കൂടുതലും ഇന്ത്യക്കകത്തുനിന്നുള്ള കമ്പനികളാണ് സന്ദേശ വീരന്‍മാര്‍. ഈ സന്ദേശങ്ങള്‍ നിര്‍ത്താനും ബിഎസ്എന്‍എല്ലില്‍ സൌകര്യമുണ്ട്. ടഠഅഞഠ 0 (സീറോ) എന്ന് 1909 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാല്‍ മതി. ഈ പരാതി ബിഎസ്എന്‍എല്‍ കമ്പനികള്‍ക്ക് നല്‍കും. ഇത് ചെയ്തിട്ടും നിര്‍ത്താതെ ചില കമ്പനികള്‍വീണ്ടും മെസേജ് അയക്കുന്നതായും പരാതിയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments