Thursday, April 25, 2024
HomeCrimeപോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച​ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച​ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച​ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. തൃ​ശൂ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ പോ​ള​യ്‌​ക്ക​ൽ പ​ങ്ക​ൻ​തോ​ട് കോ​ള​നി​യി​ലെ വി​നാ​യ​ൻ മരിച്ച സംഭവത്തിലാണ് ഡി​.ജി.​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാണ് യുവാവ് ജീ​വ​നൊ​ടു​ക്കി​യ​ത്.

വിനായകിന് ക്രൂര പീഡനം ഏറ്റുവെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നു. തലക്കും, നെഞ്ചിലും മർദനമേറ്റതി​ന്റെയും കാലിലും ശരീരത്തിലും ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതി​ന്റെയും പാടുകള്‍ ഉള്ളതായി  റിപ്പോർട്ടിലുണ്ട്. വലത്തെ മുലഞെട്ടുകൾ പിടിച്ചുടച്ച നിലയിലും ശരീരം മുഴുവൻ മർദനമേൽക്കുകയും ചെയ്തു.

വിനായകി​​ന്റെ ആത്മഹത്യ, പൊലീസ് നടത്തിയ കൊലപാതകമാണെന്ന ആക്ഷേപം ശക്​തമായതിനിടെയാണ്​ പൊലീസ്​ മർദനം ഉറപ്പിക്കാവുന്ന പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് പുറത്തായത്. 19 കാരനായ വിനായകിനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് കസ്​റ്റഡിയില്‍ കൊടിയ മർദനം ഏൽക്കേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി​യതായി അസി. കമീഷണര്‍ റിപ്പോര്‍ട്ട് നൽകി.

സി.പി.ഒമാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സസ്പെൻഡ്​​ ചെയ്ത്​ തൽക്കാലം മുഖം രക്ഷിക്കാനാണ്​ പൊലീസ്​ ശ്രമിച്ചത്​. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. വിനായകിനെ മർദിച്ചിട്ടില്ലെന്നും അച്ഛനെ വിളിച്ചു വരുത്തി പറഞ്ഞയ​െച്ചന്നുമായിരുന്നു പൊലീസ് വിശദീകരണം. ഇത് പൂർണമായും തള്ളുന്നതാണ് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്. ഇതോടെ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന്​ കേസ്​ എടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments