രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

rashtrapathi bhavan

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. പോളിങ് ബൂത്തുകൾ സംസ്ഥാന നിയമസഭകളിലും പാർലമെന്റിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇരുപതാം തീയതി വോട്ടെണ്ണൽ നടക്കും. സംസ്ഥാന നിയമസഭകളിലെ ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ച ശേഷമാണു വോട്ടെണ്ണുക.

എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനേക്കാൾ വ്യക്തമായ മുൻതൂക്കമുണ്ട്. എൻഡിഎ കക്ഷികൾക്കു പുറമെ ജെഡിയു, ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, എഐഡിഎംകെ കക്ഷികളും കോവിന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിൽനിന്ന് അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കോവിന്ദിന് ഒരാളുടെ വോട്ടേ കിട്ടൂ – ബിജെപി എംഎൽഎ ഒ.രാജഗോപാലിന്റേത്.