Saturday, April 20, 2024
HomeNationalകൺസ്യൂമർ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ ​ വില കൂടും

കൺസ്യൂമർ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ ​ വില കൂടും

കൺസ്യൂമർ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ ​ വില കൂടും. ജൂലൈയിൽ ജി.എസ്​.ടി നിലവിൽ വരുന്നതോടെ വില വർദ്ധനവ്. നേരത്തെ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക്​ 23 ശതമാനം നികുതിയാണ്​ ചുമത്തിയിരുന്നത്​. എന്നാൽ ജി.എസ്​.ടി നിലവിൽ വരുന്നതോടെ ഇവയുടെ നികുതി 28 ശതമാനമായി വർധിക്കും. ഇതിന്​ ആനുപാതികമായി ഉൽപ്പന്നങ്ങൾക്കും വില വർധനയുണ്ടാകും. നാല്​ അഞ്ച്​ ശതമാനത്തി​​െൻറ വരെ വർധനയാണ്​ പ്രതീക്ഷിക്കുന്നത്​.

ഉൽപ്പന്നങ്ങൾക്ക്​ വില വർധിക്കുന്നത്​ വിപണിയെ താൽക്കാലികമായി മാത്രമേ ബാധിക്കുകയുള്ളു എന്ന്​ ഇതുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന കമ്പനികൾ അറിയിച്ചു. എന്നാൽ ഉൽസവകാല വിൽപ്പന കൂടുതൽ നടക്കുന്ന മാസങ്ങളിലുണ്ടാവുന്ന വില വർധനവ്​ തിരിച്ചടിയാവുമെന്ന്​ പാനസോണിക്​ ഇന്ത്യ പ്രസിഡൻറ്​ മനീഷ്​ ശർമ്മ പറഞ്ഞു.

ജി.എസ്​.ടി നിലവിൽ വരുന്നതിന്​ മുമ്പ്​ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്​താകൾ താൽപര്യം കാണിക്കുന്നുണ്ടെന്ന്​ വിഡീയോകോൺ ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസർ സി.എം സിങ്​ പറഞ്ഞു. ജൂലൈ യിലെ നഷ്​ടം ഇപ്പോഴുള്ള മികച്ച വിൽപ്പന കൊണ്ട്​ മറികടക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും സിങ്​ കൂട്ടിച്ചേർത്തു.

അതേ സമയം, ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾ 28 ശതമാനം നികുതി ചുമത്തുന്നതിനെതിരെ ചെറുകിട കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്​. ലോകത്ത്​ ഒരിടത്തും ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക്​ 28 ശതമാനം നികുതിയില്ലെന്നാണ്​ ഇവരുടെ പക്ഷം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments