Friday, April 19, 2024
HomeKeralaകേസിലെ പ്രതിയായ ഡിവൈഎസ്പി ക്ക് എസ്.പിയായി സ്ഥാനം കയറ്റം കിട്ടി

കേസിലെ പ്രതിയായ ഡിവൈഎസ്പി ക്ക് എസ്.പിയായി സ്ഥാനം കയറ്റം കിട്ടി

മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താനെ 2011-ല്‍ ഏപ്രില്‍ 11ന് കൊല്ലം ശാസ്താംകോട്ടയില്‍ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ ആഭ്യന്തര വകുപ്പ് എസ്.പിയായി സ്ഥാനം കയറ്റം നല്‍കി. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഉന്നത ഗൂഢോലചന ഉണ്ടെന്ന് തിരിച്ചറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസ് സിബിഐയ്ക്ക് വിടുകയും തുടര്‍ന്ന് ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ സിബിഐ ചെന്നൈ സംഘം അറസ്റ്റ് ചെയ്തിരുന്നു.റഷീദിനെ അഞ്ചാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ റഷീദ് ഈ അടുത്ത കാലത്ത് കൊച്ചിയില്‍ പിണറായിക്കൊപ്പം പൊലീസ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു .

കഴിഞ്ഞ ഒരു മാസത്തിന് മുമ്പ് അഴിമതി കേസില്‍ ശക്ഷിക്കപ്പെട്ട ഡിവൈഎസ്പി പ്രദീപ് കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. 2011 ഒക്ടോബര്‍ 4 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പ്രദീപ് കുമാറിനെ പിരിച്ച് വിട്ടത്. 2006-ല്‍ പ്രദീപ് കുമാര്‍ വെള്ളറട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ മണല്‍ മാഫിയയില്‍ നിന്നും കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് കൈയ്യോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം സര്‍വീസില്‍ തിരികെയെത്തിയിരുന്നു. അതിനിടെ പ്രദീപിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റവും നല്‍കി. 2011-ല്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രദീപിന് രണ്ട് വര്‍ഷത്തെ കഠിന തടവും 5000 രൂപ പിഴയും വിധിച്ചിരുന്നു .

കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും കൊലപാതക ശ്രമക്കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ എസ്പിയായി സ്ഥാനം കയറ്റം നല്‍കിയും മാതൃകയായിരിക്കുകയാണ് ആഭ്യന്തര വകുപ്പ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments