Thursday, March 28, 2024
HomeNationalആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി

ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി

രാഹുൽ ഗാന്ധിയുടെ അവധിക്കാല യാത്രയെ കുറിച്ച് രൂക്ഷമായ വിമർശനം ഉയർന്നതോടെ യാത്രകൾ കുറക്കാൻ ചിന്ത. 11 ദിവസം നീണ്ട ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ അടുത്തയാഴ്ചത്തെ ചൈന സന്ദർശനം ഉപേക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി ദില്ലിയിൽ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ കോണ്‍ഗ്രസ് ഉപധ്യക്ഷൻ വിദേശപര്യടനം നടത്തിക്കൊണ്ടിരുന്നത് അണികളില്‍ അമര്‍ഷം ഉളവാക്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമരത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു രാഹുലിന്റെ വിദേശയാത്ര.ഇക്കഴിഞ്ഞ ജൂണിലും പ്രതിപക്ഷ സമരം ഊര്‍ജിതമായി നടക്കുന്നതിനിടെ രാഹുല്‍ വിദേശയാത്ര നടത്തിയത് വിവാദമായിരുന്നു.

ഇനി തിരക്കേറിയ ദിവസങ്ങളാണ് രാഹുലിന് വരാന്‍ പോകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നു. ഫെബ്രുവരി നാല് മുതല്‍ ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കും. കൂടാതെ പഞ്ചാബില്‍ ഭരണം പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയാണ് ഇവിടെ ഭരണം കയ്യാളുന്നത്. 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി കഴിഞ്ഞു. മറ്റു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരെയും പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മടങ്ങിയെത്തിയതോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments