Thursday, March 28, 2024
HomeInternationalബംഗ്ലാദേശിൽ കനത്തെ മഴ കാരണം തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം

ബംഗ്ലാദേശിൽ കനത്തെ മഴ കാരണം തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം

ബംഗ്ലാദേശിൽ കനത്തെ മഴ കാരണം തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം. ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണു മഴ ദുരന്തമായി പെയ്തിറങ്ങത്. സൈനികർ ഉൾപ്പെടെ 105 പേർ ഇതുവരെ മരിച്ചെന്നാണു റിപ്പോർട്ട്. മരണസംഖ്യ കൂടിയേക്കും.

രംഗമതി ജില്ലയിൽ മാത്രം 76 പേർ മരിച്ചു. ഇവിടെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലു സൈനികർ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണു മരിച്ചവരിൽ കൂടുതലും. മണ്ണിടിച്ചിലിലാണു കൂടുതൽ അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയും ചുമരുകൾ ഇടിഞ്ഞുവീണും നിരവധിപേർ മരിച്ചു. ആർമി മേജറും ക്യാപ്റ്റനും മരിച്ചവരിലുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും പിന്നീടേ അപകടത്തിന്റെ യഥാർഥചിത്രം പറയാനാകൂവെന്നും ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments