Thursday, April 25, 2024
HomeKeralaവൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചു ; പൊലീസ് വകുപ്പിന്റെ 100 കംപ്യൂട്ടറുകളിൽ വൈറസ്

വൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചു ; പൊലീസ് വകുപ്പിന്റെ 100 കംപ്യൂട്ടറുകളിൽ വൈറസ്

വൻശക്തി രാജ്യങ്ങൾ ഉൾപ്പെടെ നൂറോളം രാജ്യങ്ങളിൽ ഉണ്ടായ റാൻസംവെയർ വൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശ് പൊലീസ് വകുപ്പിന്റെ 100 കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ആക്രമണം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ചിറ്റൂർ, കൃഷ്ണ, ഗുണ്ടൂർ, വിശാഖപട്ടണം, ശ്രീകാകുളം എന്നീ ജില്ലകളിലെ 18 യൂണിറ്റുകളിലാണ് ആക്രമണം ഉണ്ടായത്. വിൻഡോസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ, വിവരങ്ങൾ വിവിധ തലങ്ങളിൽ സുക്ഷിക്കപ്പെടുന്നത് കൊണ്ട് അവ വീണ്ടെടുക്കാൻ കഴിയുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നൊന്നും സമാനമായ സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

റാൻസംവെയർ വൈറസിന്റെ ആക്രമണം നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ലോകവ്യാപകമായി സംഘടിത ആക്രമണം നടക്കുന്നത് ഇതാദ്യമാണ്. യു.കെ, റഷ്യ, സ്പെയിൻ, അർജന്റീന, യുക്രെയ്ൻ, തായ്‍‌വാൻ തുടങ്ങിയ നൂറോളം രാജ്യങ്ങളിലെ 45,000 കമ്പ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments