Friday, March 29, 2024
HomeKeralaനഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി വിറ്റു കാശുണ്ടാക്കിയവർ സമരം ചെയ്യുന്ന നഴ്‌സുമാരെ തിരിഞ്ഞു നോക്കുന്നില്ല :...

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി വിറ്റു കാശുണ്ടാക്കിയവർ സമരം ചെയ്യുന്ന നഴ്‌സുമാരെ തിരിഞ്ഞു നോക്കുന്നില്ല : സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ചില ദിവസങ്ങളായി സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരത്തിന് പിന്തണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി . നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി വിറ്റു പണമുണ്ടാക്കിയവര്‍ പോലും നഴ്‌സുമാരെ തിരിഞ്ഞ് നോക്കിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നഴ്‌സ്മാർ നടത്തുന്ന സമരത്തെ അവഗണിച്ചവര്‍ക്കെതിരെ വാളെടുത്തുകൊണ്ടു സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിൽ സജീവമായി.

സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും സമരത്തെ അവഗണിക്കുന്നത് ശെരിയല്ലന്നും പണ്ഡിറ്റ് വ്യക്തമാക്കി. നഴ്‌സുമാര്‍ നടത്തുന്ന സമരം ഡോക്ടര്‍മാരാണ് നടത്തിയിരുന്നതെങ്കില്‍ രണ്ട് ദിവസം കൊണ്ട് തീര്‍ന്നേനെ എന്നും പണ്ഡിറ്റ് കുറ്റപ്പെടുത്തി.

13 ദിവസമായി സമരം തുടരുന്ന തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഐക്യദാര്‍ഢ്യവുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് എതിരേറ്റത്. സീസണല്‍ പ്രതികരണം നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെയും നഴ്‌സുമാരുടെ പ്രശ്‌നം സിനിമയാക്കിയിട്ടും തിരിഞ്ഞ് നോക്കാത്ത സിനിമാ പ്രവര്‍ത്തകരെയും പണ്ഡിറ്റ് പരിഹസിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി പണമുണ്ടാക്കിയവര്‍ പോലും ഈ വിഷയത്തില്‍ തിരിഞ്ഞ് നോക്കിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സമരഫണ്ടിലേക്ക് 25000 രൂപ സംഭാവനയും നല്‍കി ഒരു പാട്ടും പാടിയ ശേഷമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മടക്കം. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി.

നേരത്തെ ജാതി വിവേചനം നേരിട്ട അംബേദ്ക്കര്‍ കോളനിയിലെ നിവാസികളെ കാണുകയും അവര്‍ക്ക് സഹായം നല്‍കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments