Friday, March 29, 2024
HomeNationalടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ വിളിക്കണമെന്ന് മജിസ്‌ട്രേറ്റ്

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ വിളിക്കണമെന്ന് മജിസ്‌ട്രേറ്റ്

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണമെന്ന് ബീഹാര്‍ ജില്ല മജിസ്‌ട്രേറ്റ്. വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണം എന്ന് ജില്ല മജിസ്‌ട്രേറ്റായ കന്‍വല്‍ തനൂജ് ഔ റംഗാബാദിലെ ഗ്രാമവാസിയോട് പറയുകയായിരുന്നു. പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെതിരെ ശൗച്യാലയങ്ങളുടെ ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ എത്തിയപ്പോഴാണ് തനൂജ് ഗ്രാമവാസിയോട് ഇത്തരത്തില്‍ സംസാരിച്ചത്.

പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും പിന്നീടുണ്ടായത്. ശൗച്യാലയത്തിന്റെ പ്രാധാന്യം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് മനസിലാക്കി നല്‍കുന്നതിനിടെ അധിക്ഷേപകരമായ പരാമര്‍ശം മജിസ്‌ട്രേറ്റ് നടത്തുകയായിരുന്നു. ‘സ്ത്രീകളുടെ അന്തസ്സ് നിങ്ങള്‍ സംരക്ഷിക്കു, എത്ര ദരിദ്രരാണ് നിങ്ങള്‍; കൈ ഉയര്‍ത്തു. 12,000 രൂപയില്‍ കുറവാണോ നിങ്ങളുടെ ഭാര്യയുടെ വില? ആരാണ് പറയുക തന്റെ ഭാര്യയുടെ അന്തസ്സ് എടുത്തോളു പകരം 12,000 രൂപ തരൂ എന്ന്.. അങ്ങനെ ആരെങ്കിലും ഉണ്ടോ’; തനൂജ് ചോദിച്ചു.

ഇതിന് മറുപടിയായി തനിക്ക് ശൗച്യാലയം പണിയാന്‍ പണമില്ല എന്ന് സ്ഥലത്ത് കൂടിയിരുന്നവരില്‍ ഒരാള്‍ പറയുകയായിരുന്നു. എങ്കില്‍ നിങ്ങള്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കു; ഇതാണ് നിങ്ങളുടെ മനോഭാവമെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കുക തന്നെ വേണ്ടിവരുമെന്ന് മജിസ്‌ട്രേറ്റ് പറയുകയായിരുന്നു. ശക്തമായ പ്രതിഷേധമാണ് ഗ്രാമവാസികള്‍ സംഭവത്തില്‍ ഉയര്‍ത്തിയത്‌.

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ശൗച്യാലയ നിര്‍മ്മാണത്തിനായി 12,000 രൂപ ജനങ്ങള്‍ക്ക് നല്‍കുമെന്ന്
പറഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ടായിരുന്നു തനൂജിന്റെ ചോദ്യം

RELATED ARTICLES
- Advertisment -

Most Popular

Recent Comments