മുസ്​ലിം വിരോധത്തിൽ സമാന ചിന്താഗതിക്കാരായ രണ്ട്​ മാനസിക രോഗികളുടെ സംഗമം: ഷീല ദീക്ഷിത്

sheila dikshit

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ കോൺഗ്രസ്​ നേതാക്കൾ പരിഹസിച്ചു. മുസ്​ലിം വിരോധത്തിൽ സമാന ചിന്താഗതിക്കാരായ രണ്ട്​ മാനസിക രോഗികളുടെ സംഗമമാണ്​ നടന്നതെന്ന്​ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്​ പറഞ്ഞു. ദൈവം അമേരിക്കയെയും തന്റെ രാജ്യത്തെയും രക്ഷിക്കട്ടെ എന്നും ഷീല ദീക്ഷിത്​ ട്വീറ്റ്​ ചെയ്​തു.

മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട്​ പ്രത്യേകിച്ച്​ ഗുണമൊന്നും ഉണ്ടായില്ലെന്ന്​ കോൺഗ്രസ്​ വാക്​താവ്​ മനീഷ്​ തിവാരി പ്രതികരിച്ചു. സംയുക്​ത പ്രസ്​താവനയിൽ പുതുതായി ഒന്നുമില്ലെന്നും തിവാരി പറഞ്ഞു.

തീവ്രവാദത്തെ ഒരുമിച്ച്​ ചെറുക്കു​െമന്ന്​ മോദിയും ട്രംപും സംയുക്​ത പ്രസ്​താവനയിൽ പറഞ്ഞിരുന്നു. ത്രിരാഷ്​ട്ര സന്ദർശനത്തി​​െൻറ ഭാഗമായാണ്​ മോദി അമേരിക്കയിലെത്തിയത്​.