Friday, March 29, 2024
HomeNationalഎ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പി ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദി​നെ കാ​ണാ​നി​ല്ല

എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പി ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദി​നെ കാ​ണാ​നി​ല്ല

എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പി ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദി​നെ കാണ്മാനില്ല. വി​മാ​ന കമ്പനികൾ യാ​ത്ര വി​ല​ക്കി​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നി​ൽ മും​ബൈ​യി​ലേ​ക്ക് തി​രി​ച്ച എം​പി യാ​ത്രാ​മ​ധ്യേ അ​പ്ര​ത്യ​ക്ഷ​നാ​യി​രി​ക്കു​ക​യാ​ണ്. മുംബൈ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച എം​പി എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തു​ന്ന​തി​നു​ മുൻപ് കാണാതെയായി. ഓ​ഗ​സ്റ്റ് ക്രാ​ന്ത്രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് ഗെ​യ്ക്‌​വാ​ദ് ഡ​ൽ​ഹി​യി​ൽ​നി​ന്നും മും​ബൈ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ വാ​പി​യി​ൽ ഗെ​യ്ക്‌​വാ​ദ് ഇ​റ​ങ്ങി​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളുണ്ട്.

മ​ല​യാ​ളി​യാ​യ എ​യ​ർ ഇ​ന്ത്യ ഡ്യൂ​ട്ടി മാ​നേ​ജ​ർ സു​കു​മാ​ര​ൻ രാ​മ​നെ​യാ​ണ് ഗെ​യ്ക്‌​വാ​ദ് മ​ർ​ദി​ച്ച​ത്. വി​മാ​നം ഡ​ൽ​ഹി​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ശേ​ഷ​വും ത ​നി​ക്ക് ബി​സി​ന​സ് ക്ലാ​സി​ൽ യാ​ത്ര ചെ​യ്യാ​നാ​കാ​ത്ത​തി​ൽ ക്ഷു​ഭി​ത​നാ​യി എം​പി ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്നു. അ​തി​നി​ടെ വി​മാ​നം ക്ലീ​ൻ ചെ​യ്യാ​ൻ ജീ​വ​ന ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ഡ്യൂ​ട്ടി മാ​നേ​ജ​ർ സു​കു​മാ​ർ രാ​മ​ൻ ഇ​യാ​ളോ​ട് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക്ഷു​ഭി​ത​നാ​യ ഗെ​യ്ക്‌​വാ​ദ് ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യായി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എം​പി​ക്ക് വി​മാ​ന​ കമ്പനികൾ  യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments