Tuesday, March 19, 2024
HomeKerala'ചാറ്റിങ്ങി'ലെ ചതിക്കുഴി; ഹ്രസ്വചിത്രവുമായി വൈദീകൻ

‘ചാറ്റിങ്ങി’ലെ ചതിക്കുഴി; ഹ്രസ്വചിത്രവുമായി വൈദീകൻ

കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്ക്കുന്ന ചിത്രം സഹോദരൻ ഫെയ്സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാൻ വേണ്ടിയായിരുന്നു. പിന്നീട്, സൈബർ ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്ക്കാനേ സഹോദരനുമായുള്ളൂ.അവളുടെ പ്രൊഫൈല് ചിത്രങ്ങള് മാറിമാറിവന്നു.

എല്ലാം കൃത്രിമമായിരുന്നു. ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാനാകാതെ പെൺകുട്ടി തേങ്ങി. അവളുടെ സുഹൃത്തിന്റെ അച്ഛനായ പോലീസ് ഓഫീസർ കേസ് അന്വേഷിച്ചു. അദ്ദേഹമാണ് പെൺകുട്ടിയെ മരണത്തിൽ നിന്ന് രക്ഷിക്കുന്നത്.

ഒട്ടേറെ പേരുടെ ജീവിതം കശക്കിയെറിയുന്ന സൈബർ കുരുക്കിന്റെ കഥയാണ് ഫാ. വർഗീസ് ലാൽ സംവിധാനംചെയ്ത എന്ന ഹ്രസ്വചിത്രം. അദ്ദേഹത്തിന്റെ ഇരുപതാമത്തെ ഹ്രസ്വചിത്രംകൂടിയാണിത്. വിജയരാഘവന് നീനാ കുറുപ്പ്, അഞ്ജു കുര്യന് തുടങ്ങിയവര് വേഷമിടുന്നു.എയ്ഡ്സ് രോഗികളെ പട്ടികളെപ്പോലെ ആട്ടിയോടിക്കുന്നതിനെതിരെയായിരുന്നു ആദ്യചിത്രം. തേസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രം മേളകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.

കോട്ടയം പഴയ സെമിനാരിയിലായിരുന്നു പഠനം. തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭ അദ്ദേഹത്തെ ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ സിനിമാ ആൻഡ് ടി.വി. എം.എ. പഠനത്തിന് അയച്ചു. മൂന്നാംറാങ്കോടെയായിരുന്നു വിജയം.

ദേവലോകത്ത് സഭയുടെ വെബ്സൈറ്റ് മാനേജരായി നിയമിതനായ അദ്ദേഹം, വീണ്ടും ഹ്രസ്വചിത്ര സംവിധായകനായി. വിവാഹമോചനത്തിനെതിരായി തയ്യാറാക്കിയ ഭൂമിയിൽ ഒരു സ്വർഗം കൂടുതൽ പ്രൊഫഷണൽ ടച്ചുള്ള ഒന്നായിരുന്നു.

വൈദികവൃത്തിക്കും സിനിമാസംവിധാനത്തിനും ഇടയിൽ അച്ഛന് പഠനം തുടരുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് എം.ഫിൽ നേടി. ഇപ്പോൾ എം.ജി. സർവകലാശാലാ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകൻ ഡോ. ജോസ് കെ. മാനുവലിന്റെ മേല്നോട്ടത്തിൽ ഗവേഷണം നടത്തി വരികയാണ്. കൊട്ടാരക്കര പുത്തൂർ കൂട്ടാലുംവിള കുടുംബാംഗമായ ഇദ്ദേഹം ഇപ്പോൾ കോട്ടയം എസ്.എച്ച്. മൗണ്ടിലെ പൈങ്കിയിൽ താമസിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments