Thursday, March 28, 2024
HomeSportsകൊഹ്ലിയുടെ ഉള്ളില്‍ ഒരു ഓസ്ട്രേലിയന്‍ വീര്യം ഒളിഞ്ഞിരിക്കുന്നുണ്ട് : ക്ലാര്‍ക്ക്

കൊഹ്ലിയുടെ ഉള്ളില്‍ ഒരു ഓസ്ട്രേലിയന്‍ വീര്യം ഒളിഞ്ഞിരിക്കുന്നുണ്ട് : ക്ലാര്‍ക്ക്

കൊഹ്ലിയുടെ ഇമേജിനെ തകര്‍ക്കാന്‍ ചില ഓസീസ് റിപ്പോര്‍ട്ടര്‍മാര്‍ ശ്രമിക്കുന്നു

കൊഹ്ലി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെയാണെന്ന് ഓസ്ട്രേലിയന്‍ മാധ്യമം. രണ്ടോ മൂന്നോ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നതിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ശ്രദ്ധിക്കേണ്ട. മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയാണ് ഈ പ്രസ്താവന. ഓസീസ് പത്രം ഡെയ്ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

കൊഹ്ലിയുടെ ഇമേജിനെ തകര്‍ക്കാന്‍ ചില ഓസീസ് റിപ്പോര്‍ട്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്. എനിക്കു കൊഹ്ലിയെ ഇഷ്ടമാണ്. ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും അതുപോലെതന്നെ. ഒരു കളിക്കാരനെന്ന നിലയില്‍ കൊഹ്ലിയുടെ ഉള്ളില്‍ ഒരു ഓസ്ട്രേലിയന്‍ വീര്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്കു തോന്നാറുണ്ട്.
കൊഹ്ലി വെല്ലുവിളികളെ നേരിടുന്ന രീതി അതിനു തെളിവാണെന്നും ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിനിടെ ക്ലാര്‍ക്ക് വെളിപ്പെടുത്തി.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയ്ക്കിടെ കൊഹ്ലിയും ഓസീസ് ടീമിലെ ചിലരുമായുള്ള വാഗ്വാദങ്ങളുടെ വെളിച്ചത്തിലാണ് ഡെയ്ലി ടെലഗ്രാഫ് ഇന്ത്യന്‍ ക്യാപ്റ്റനെയും യുഎസ് പ്രസിഡന്റിനെയും താരതമ്യം ചെയ്തത്. തന്റെ പോരായ്മകള്‍ മറയ്ക്കാന്‍ ഡോണള്‍ഡ് ട്രംപിനെപ്പോലെ കൊഹ്ലിയും മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയക്കാരനായ ഫിസിയോ പാട്രിക് ഫര്‍ഹത്തിനെ ഓസീസ് താരങ്ങള്‍ അപമാനിച്ചെന്ന തരത്തിലുള്ള കൊഹ്ലിയുടെ പരാമര്‍ശത്തിനെതിരെയാണ് റിപ്പോര്‍ട്ട്. ഓസീസ് മാധ്യമങ്ങള്‍ എഴുതുന്നതിനെ സ്റ്റീവ് സ്മിത്ത് പോലും കാര്യമാക്കേണ്ടെന്നും ക്ലാര്‍ക്ക് പറയുന്നു.

ധര്‍മശാലയില്‍ എങ്ങനെ ജയിക്കുമെന്ന കാര്യത്തിലാണ് ഇപ്പോള്‍ ഇരു ടീമുകളും തല പുകയ്ക്കുന്നത്. 2005ല്‍ ആഷസ് പരമ്ബരയിലും ഇതുപോലെയായിരുന്നു കാര്യങ്ങള്‍. ഓരോ ടെസ്റ്റും ജീവന്മരണ പോരാട്ടമായിരുന്നു. കളത്തിനു പുറത്താകട്ടെ താരങ്ങളെല്ലാം സൗഹൃദത്തോടെ നിന്നു. വലിയൊരു ഇന്നിങ്സ് കളിക്കാന്‍ കൊഹ്ലിക്ക് എപ്പോള്‍ വേണമെങ്കിലും സാധിക്കുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. വലിയൊരു സെഞ്ചുറിയോടെ കൊഹ്ലി ധര്‍മശാലയില്‍ ടീമിനെ പരമ്ബര വിജയത്തില്‍ എത്തിച്ചേക്കാമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments