Friday, March 29, 2024
HomeNationalസുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6 മാസത്തെ തടവുശിക്ഷ...

സുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6 മാസത്തെ തടവുശിക്ഷ വിധിച്ചു

സുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6  മാസത്തെ   തടവുശിക്ഷ വിധിച്ചു . ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് തടവ് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റു ചെയ്യണമെന്നു ജസ്റ്റിന്റെ കർണന്റെ ഉത്തരവിറക്കിയതാണ്കർണ്ണനെതിരെയുള്ള കുറ്റം. ഈ വിധിയിലൂടെ കർണൻ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ചൂണ്ടിക്കാട്ടി. ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്. കർണനെ ഉടൻ തന്നെ ജയിലിൽ അടയ്ക്കണമെന്നാണ് ഉത്തരവ്. മാനസികാസ്വാസ്ഥ്യമൊന്നും കർണ്ണനില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനാണു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്നു മദ്രാസ് ഹൈക്കോടതിയിൽനിന്നു കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കർണൻ സ്വയം സ്റ്റേ ചെയ്തെങ്കിലും പിന്നീട് കൊൽക്കത്തയിലെത്തുകയായിരുന്നു. കോടതിയലക്ഷ്യക്കേസിൽ ജസ്റ്റിസ് കർണൻ മാർച്ച് 31നു സുപ്രീംകോടതിയിൽ ഹാജരായിരുന്നു. അന്നു ജഡ്ജിമാർ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുപ്രീം കോടതിയോട് വീണ്ടും ഇടഞ്ഞത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ഉൾപ്പെടെ സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ജസ്റ്റിസ് കർണൻ ഇന്നലെ ഉത്തരവിട്ടിരുന്നു. ജാതീയമായി അധിക്ഷേപിച്ചുവെന്ന സ്വന്തം പരാതിയിലാണ് ജസ്റ്റിസ് കർണൻ തന്നെ ശിക്ഷ വിധിച്ചത്. എസ്‌സി/എസ്ടി ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. എട്ടുപേർ അഞ്ചു വർഷം തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴയടയ്ക്കാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാർ ന്യായാധിപൻ എന്ന പദവിയെയും താനൊരു ദലിതനാണെന്ന കാര്യവും അവഗണിച്ചതായി ജസ്റ്റിസ് കർണൻ ചൂണ്ടിക്കാട്ടി. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നൽകാതിരുന്ന ചീഫ് ജസ്റ്റിസും സംഘവും തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അപമാനിക്കുന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തെന്നും കർണൻ ഉത്തരവിൽ പറയുന്നു. പിഴയായി വിധിച്ച പണം ഒരാഴ്ചയ്ക്കുള്ളിൽ നാഷനൽ കമ്മിഷൻ, എസ്‍സി–എസ്ടി കോൺസ്റ്റിട്യൂഷനൽ ബോഡി, ഖാൻ മാർക്കറ്റ്, ന്യൂഡൽഹി എന്ന വിലാസത്തിലാണ് അടയ്ക്കേണ്ടതെന്നും കർണൻ ഉത്തരവിൽ വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർ തന്റെ ‘വീട്ടിലെ കോടതി’യിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവു പാലിച്ചില്ലെന്ന കാരണം കാട്ടി സി.എസ്. കർണൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടതും. സമൻസ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാർ കഴിഞ്ഞദിവസം ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മെഡിക്കൽ സംഘം കർണന്റെ വസതിയിൽ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് കർണൻ അവരെ തിരികെ അയയ്ക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments