Friday, March 29, 2024
HomeKeralaഎഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ‍ഡിജിപി ടി.പി.സെന്‍കുമാര്‍

എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ‍ഡിജിപി ടി.പി.സെന്‍കുമാര്‍

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നും പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ‍ഡിജിപി ടി.പി.സെന്‍കുമാര്‍. ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ വിശദീകരണത്തിലാണ് സെന്‍കുമാറിന്റെ ആരോപണം. ചോര്‍ത്തിയതെല്ലാം തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണെന്നും ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. പൊലീസിന്റെ അച്ചടക്കങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന ഉദ്യോഗസ്ഥനെ താക്കീത് ചെയ്യുകമാത്രമാണ് ചെയ്തെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ഡിജിപി പറയുന്നു.

അതേസമയം, പൊലീസ് ആസ്ഥാനത്തുവച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കീതു ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും എഡിജിപി: ടോമിന്‍ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാരിനു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലായിരുന്നു തച്ചങ്കരിയുടെ ആരോപണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments