Friday, April 19, 2024
HomeKeralaനാല് കോടിയിലേറെ രൂപയുടെ അസാധു നോട്ടുകള്‍ തിരുപ്പതി വെങ്കിടേശ ക്ഷേത്രത്തില്‍

നാല് കോടിയിലേറെ രൂപയുടെ അസാധു നോട്ടുകള്‍ തിരുപ്പതി വെങ്കിടേശ ക്ഷേത്രത്തില്‍

തിരുമല തിരുപ്പതി വെങ്കിടേശ ക്ഷേത്രത്തില്‍ നാല് കോടിയിലേറെ രൂപയുടെ അസാധു കറന്‍സി നോട്ടുകള്‍. രണ്ട് മാസത്തിനിടെ ഭണ്ഡാരത്തില്‍ കാണിയ്ക്കയായി ലഭിച്ച അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളാണിവ.

ഈ നോട്ടുകളെ കുറിച്ച് ക്ഷേത്രം അധികൃതര്‍ റിസര്‍വ് ബാങ്കിനെ ധരിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ്. അസാധു നോട്ടുകള്‍ മാറ്റി വാങ്ങാനുളള സമയപരിധി അവസാനിച്ച ഡിസംബര്‍ 31ന് ശേഷവും ഭക്തര്‍ ഭണ്ഡാരത്തില്‍ സാധു നോട്ടുകള്‍ക്കൊപ്പം ഇവ സമര്‍പ്പിച്ചു.

വര്‍ഷത്തില്‍ 1000 കോടിയിലേറെ രൂപയുടെ നടവരവുളള ക്ഷേത്രമാണിത്. ഇതിന് പുറമെ സ്വര്‍ണവും വെളളിയും ഇവിടെ കാണിയ്ക്കയായി ലഭിക്കാറുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments