Friday, March 29, 2024
HomeInternationalസിറിയയിൽ ​വെടിനിർത്തലിന്​ റഷ്യയും അമേരിക്കയും തമ്മിൽ കരാർ

സിറിയയിൽ ​വെടിനിർത്തലിന്​ റഷ്യയും അമേരിക്കയും തമ്മിൽ കരാർ

സിറിയയിൽ ​വെടിനിർത്തലിന്​ റഷ്യയും അമേരിക്കയും തമ്മിൽ കരാർ. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്​തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാൻ, ജർമനിയിലെ ഹാംബർഗിൽ ജി20 ഉച്ചകോടിക്കെത്തിയ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്​ചയുടെ തുടർച്ചയായാണ്​ തീരുമാനം. സിറിയയിൽ ആറുവർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നതാണ്​ പുതിയ തീരുമാനം.

ജോർഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും കരാറി​ന്റെ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിർത്തി പങ്കിടുന്നതു പരിഗണിച്ചാണ്​ കരാറി​ൽ കക്ഷിയാകുന്നതെന്ന്​ യു.എസ്​ ഉദ്യോഗസ്​ഥൻ വിശദീകരിച്ചു. സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്​ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇൗ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതി​െന തുടർന്ന്​ യു.എസ്​ പിന്മാറിയിരുന്നു. ഇതിനു ബദലായാണ്​ പുതിയ നീക്കം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments