ട്രെയിനു മുന്നിൽ ചാടി ആത്​മഹത്യക്കൊരുങ്ങിയ കോളജ്​ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവ്​

0
9


ട്രെയിനു മുന്നിൽ ചാടി ആത്​മഹത്യക്കൊരുങ്ങിയ കോളജ്​ വിദ്യാർഥിയെ സാഹസികമായി  ഒരു യുവാവ് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ​ട്രെയിൻ സ്​റ്റേഷനിലേക്ക്​ എത്തികൊണ്ടിരിക്കുമ്പോൾ പെൺകുട്ടി ​ ട്രാക്കിലേക്ക്​​ എടുത്തു ചാടാൻ ശ്രമിക്കുകയായിരുന്നു. ഉടനടി സ്റ്റേഷനിലുണ്ടായിരുന്ന യുവാവ്​ മിന്നൽ വേഗത്തിൽ പെൺകുട്ടിയുടെ കൈപിടിച്ച്​ വലിച്ചു ട്രാക്കിലേക്ക്​ വീഴാതെ പിടിച്ചു മാറ്റി രക്ഷപ്പെടുത്തുകയും ചെയ്​തു. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ട്രാക്കിനടുത്തേക്ക് മറിഞ്ഞു ​ വീണ ഇരുവരെയും ഒാടിയെത്തിയ മറ്റു രണ്ടുപേർ സഹായിക്കുകയായിരുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുടിയാൻ സ്​റ്റേഷനിലാണ്​ സംഭവം. പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവ്​ റെയിൽവേ ജീവനക്കാരനാണെന്നാണ്​ എൻ ഡി ടി വി  റിപ്പോർട്ട്.