Friday, March 29, 2024
HomeInternationalവാ​ണാ​ക്രൈ റാൻസംവെയർ മൊബൈൽ ഫോണുകളെയും ബാധിക്കുമെന്ന് റിപ്പോർട്ട്

വാ​ണാ​ക്രൈ റാൻസംവെയർ മൊബൈൽ ഫോണുകളെയും ബാധിക്കുമെന്ന് റിപ്പോർട്ട്

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ വാ​ണാ​ക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നുവെങ്കിലും മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകി.

വൈറസ് മൊബൈലിനെ ബാധിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനാവശ്യ ലിങ്കുകളിലടക്കമുള്ളവയില്‍ ക്ലിക് ചെയ്യരുതെന്ന നിര്‍ദേശവും സൈബര്‍ വിഭാഗം നല്‍കുന്നുണ്ട്. വൈറസ് ബാധിച്ചാല്‍ ഫോണ്‍ ഹാങ് ആകുകയും തുടര്‍ന്ന് പ്രവര്‍ത്തനം നടക്കാത്ത അവസ്ഥയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണം രേഖപ്പെടുത്തി. അതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ റാൻസംവെയര്‍ നാശമുണ്ടാക്കി.

‘വാ​ണാ​ക്രൈ’ എ​ന്നു പേ​രി​ട്ട വൈ​റ​സ്​ ബാ​ധി​ച്ച ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ദൗ​ത്യം യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​മ്പ്യൂ​ട്ട​റു​ക​ളി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി ഫ​യ​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കു​ക​യും തു​റ​ന്നു​കി​ട്ടാ​ൻ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments