Friday, March 29, 2024
HomeCrimeമോക്ഷം ലഭിക്കണമെങ്കിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു ചൂഷണം ചെയ്യുന്ന ഗുരു അറസ്റ്റിൽ

മോക്ഷം ലഭിക്കണമെങ്കിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു ചൂഷണം ചെയ്യുന്ന ഗുരു അറസ്റ്റിൽ

യോഗ പഠിക്കാനെത്തിയിരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്ന യോഗ ഗുരു പോലീസ് പിടിയിലായി. മോക്ഷം ലഭിക്കണമെങ്കിൽ യോഗ ഗുരുവെന്ന നിലയിൽ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞാണ് സ്ത്രീകളെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. മുംബൈയിലെ സേരിയിൽ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട് (57) ആണ് അറസ്റ്റിലായത്.

ആറു വർഷമായി ശിവറാം യോഗ ക്ലാസുകൾ നടത്തുന്നുണ്ട് എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചകളിലാണ് ശിവറാമിന്റെ യോഗ ക്ലാസ്. കഴിഞ്ഞയാഴ്ചയാണ് ഒരു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ശിവറാമിനെതിരെ ഐപിസി 354, 509 തുടങ്ങിയ വകുപ്പുകൾ ചുമത്തിയെന്നും പുതിയ പരാതികളും അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരാതിക്കാരിയുടെ ഭർത്താവും ഇവിടെ യോഗയ്ക്ക് പോയിരുന്നു.

യോഗ പഠിക്കാനെത്തിയിരുന്ന സ്ത്രീകളെ ഇയാൾ മുൻപും ചൂഷണം ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. യുവതിയും ഭർത്താവും പരാതി നൽകിയതിനു പിന്നാലെ മറ്റു ചില സ്ത്രീകൾകൂടി ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments