പത്തനംതിട്ട: ഭരണഘടനയില്‍ അനുശാസിക്കുന്ന നീതി എല്ലാവര്‍ക്കും ലഭിക്കുന്ന ഭാരതമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് മുന്‍ എംഎല്‍എ അഡ്വ.കെ.ശിവദാസന്‍നായര്‍ പറഞ്ഞു. മൈ ബോയ്‌സ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരുടെ ഭാരതം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ഥമായ സംസ്‌കാരത്തിന്റെ സംഗമ ഭൂമിയാണ് ഭാരതം. ഇന്ത്യയെ ഏതെങ്കിലും ചിന്താഗതിക്ക് അടിമപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ഭാരതത്തിന്റെ ബഹുസ്വരതെയെ തകര്‍ത്ത് തീവ്ര ദേശീയത വളര്‍ത്തി ഫാസിസത്തിലേക്ക് കൊണ്ടു പോകാനുള്ള സംഘപരിവാര്‍ നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്. ദളിത്- ന്യൂന പക്ഷ വിഭാഗങ്ങളുടെ മനസില്‍് ഭാരത സംസ്‌കാരത്തിനെതിരെ വെറുപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര-സര്‍ക്കാരും ബിജെപിയും ചെയ്യുന്നത്. ഇന്ത്യ പാക്ക് വിഭജന കാലത്ത് പല കോണ്‍ഗ്രസ് നേതാക്കളുടെയും എതിര്‍പ്പ് അവഗണിച്ചും പാക്കിസ്ഥാന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ക്യത്യമായി നല്‍കണമെന്ന് മഹാത്മാ ഗാന്ധിയുടെ തീരുമാനം ഉത്തമമായ ജനാധിപത്യത്തിന് ഉദാഹരണമാണ്. നവ മാധ്യമങ്ങളെ വിനോദ ഉപാധിയാക്കിയും, മറ്റുള്ളവരെ പരിഹരിക്കുവാനുള്ള ഇടമാക്കി മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുതുതലമുറ ഉപേക്ഷിച്ച് രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും,ജനാധിപത്യവും ശക്തമാക്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. മൈ ബോയ്‌സ് ചെയര്‍മാന്‍ അഡ്വ.എ.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഴകുളം സുഭാഷ് മുഖ്യപ്രസംഗം നടത്തി, മാത്യു കോശി, ഡോ.എം.എം പി.ഹസന്‍, വീക്ഷണം ഡല്‍ഹി ലേഖകന്‍ ജിത്ത് ജോണ്‍ പ്രകാശ് അരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
മൈ ബോയ്‌സ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരുടെ ഭാരതം സെമിനാര്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
ഭരണഘടനയില്‍ അനുശാസിക്കുന്ന നീതി ലഭിക്കുന്ന ഭാരതമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് അഡ്വ.കെ.ശിവദാസന്‍നായര്‍
RELATED ARTICLES