Saturday, April 20, 2024
HomeNationalനരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ്;കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ്;കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൊതുസമ്പൂര്‍ണ ബജറ്റ്. ഈ മൂന്ന് മേഖലകള്‍ക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 500 കോടി അനുവദിച്ചു. കാര്‍ഷികമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 22,000 കോടിരൂപ ബജറ്റില്‍ നീക്കിവെച്ചു. കാര്‍ഷിക ഉത്പാദനവും വരുമാനവും ഇരട്ടിയാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 50 ശതമാനം ലാഭം ഉറപ്പാക്കി ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കും. കാര്‍ഷിക വിപണിയുടെ വികസനത്തിന് 2000 കോടിയുടെ അഗ്രി-മാര്‍ക്കറ്റ് ഡവലപ്‌മെന്റ് ഫണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക-ഗ്രാമീണ മേഖലകളുടെ വളര്‍ച്ചയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. പത്തുകോടി പാവപ്പെട്ട കുടംബങ്ങള്‍ക്ക് വര്‍ഷം തോറും അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണ് ബജറ്റിന്റെ കാതല്‍. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് ചികിത്സയ്ക്കായി അഞ്ച് ലക്ഷം വരെ അനുവദിക്കും. ഇതിന്റെ പ്രയോജനം 50 കോടി ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയാണിതെന്ന് ധനമന്ത്രിപറഞ്ഞു. ഒന്നരലക്ഷം പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് തുടങ്ങുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യസുരക്ഷാ കേന്ദ്രങ്ങള്‍ക്കായി 1,200 കോടി രൂപ നീക്കിവെച്ചു. പുതുതായി 24 ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ച് മെഡിക്കല്‍ കോളെജുകളാക്കി മാറ്റും. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളെജ് എന്ന നിലയില്‍ ഈ പദ്ധതി വികസിപ്പിക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമാണ് ഇവരണ്ടും. ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് 600 കോടി നീക്കിവെച്ചു.

ആരോഗ്യരംഗത്ത് മുന്നേറ്റം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍. ഈ പദ്ധതിയിലൂടെ ഇതുവരെ ആറു കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. രണ്ട് കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പാവപ്പെട്ട വീട്ടമ്മമാരെയും ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്. ഉജ്ജ്വലയോജനയില്‍ ഉള്‍പ്പെടുത്തി പാവപ്പെട്ട എട്ട് കോടി വീട്ടമ്മമാര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. സ്ത്രീശാക്തികരണത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നാലുകോടി പാവപ്പെട്ട വീടുകളില്‍ സൗജന്യമായി വൈദ്യുതി ലഭ്യമാക്കും.

പ്രധാനപ്രഖ്യാപനങ്ങള്‍

    • ജിഎസ്ടി നികുതി വരുമാനം കൂട്ടി, നികുതി വെട്ടിപ്പ് തടഞ്ഞു
    • കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി നടപ്പിലാക്കും
    • കാര്‍ഷിക-ഗ്രാമീണ മേഖലകളുടെ വളര്‍ച്ചയാണ് ബജറ്റിന്റെ ലക്ഷ്യം
    • കാര്‍ഷിക മേഖലയെ കരുത്തുറ്റതാക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം
    • കാര്‍ഷിക ഉത്പാദനവും വരുമാനവും ഇരട്ടിയാക്കും
    • 50 ശതമാനം ലാഭം ഉറപ്പാക്കി ഉത്പന്നങ്ങള്‍ക്ക് താങ്ങുവില
    • ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടരുന്നു
    • ഈ സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്
    • പ്രകൃതി വിഭവ വിതരണം സുതാര്യമായ രീതിയില്‍ നടപ്പിലാക്കും
    • ഖാരിഫ് വിളകള്‍ക്ക് 50 ശതമാനം കുറഞ്ഞ താങ്ങുവില ഉറപ്പാക്കും
    • കാര്‍ഷിക വിപണിയുടെ വികസനത്തിന് 2000 കോടിയുടെ അഗ്രി-മാര്‍ക്കറ്റ് ഡവലപ്‌മെന്റ് ഫണ്ട്
    • ഇന്ത്യയുടെ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) സംവിധാനം ആഗോളവിജയം നേടി
    • കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, ഇതിനായി 500 കോടി. ഫിഷറീസ്, മൃഗസംരക്ഷണഫണ്ടിന് 10,000 കോടി
    • ദേശീയ ബാംബു മിഷന്‍ പുനരുദ്ധാരണത്തിന് 1,200 കോടി
    • ഭക്ഷ്യസംസ്‌കരണത്തിന് 1,400 കോടി
    • ഉജ്ജ്വല യോജന പദ്ധതിയിലൂടെ എട്ട് കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍
    • കാര്‍ഷിതകോത്പന്നങ്ങളുടെ കയറ്റുമതി ചട്ടങ്ങള്‍ ഉദാരമാക്കി
    • മത്സ്യ, ക്ഷീരമേഖലകള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം
    • സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രണ്ട് കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കും
    • 2022 ഓടെ എല്ലാവര്‍ക്കും വീട്, ദേശീയ ഉപജീവന മിഷന് 5,750 കോടി
    • ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ക്ക് 1,200 കോടി
    • കാര്‍ഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 22,000 കോടി
    • രാജ്യത്ത് ഒന്നരലക്ഷം പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍
    • പത്ത് കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യസുരക്ഷാ പദ്ധതി. ഇതിന്റെ പ്രയോജനം 50 കോടി ജനങ്ങള്‍ക്ക് ലഭിക്കും
    • മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒന്ന് വീതം മെഡിക്കല്‍ കോളെജുകള്‍
    • ഇതിനായി 24 ജില്ലാ ആശുപത്രികള്‍ മെഡിക്കല് കോളെജുകളായി ഉയര്‍ത്തും
    • സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇതുവരെ ആറുകോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു, രണ്ട് കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കും
    • ബയോഗ്യാസ് ഉത്പാദനത്തിന് ഗോവര്‍ധന്‍ പദ്ധതി
    • എസ്‌സി, എസ്ടി വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള തുക 50 ശതമാനം വര്‍ധിപ്പിച്ചു
    • 2022 ഓടെ 50 ശതമാനത്തില്‍ അധികം പട്ടികവര്‍ഗക്കാരുള്ള ബ്ലോക്കുകളില്‍ ഏകലവ്യ സ്‌കൂളുകള്‍ നിര്‍മിക്കും
    • ആരോഗ്യസുരക്ഷാ കേന്ദ്രങ്ങള്‍ക്ക് 1,200 കോടി. പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാസഹായം. ഇതിന്റെ പ്രയോജനം പത്തുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കും
    • ഈ വര്‍ഷം 9,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും
    • പുതുതായി 4,000 കിലോമീറ്റര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരിക്കും
    • പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് 56,619 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിന് 39,135 കോടിയും അനുവദിച്ചു
    • ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ കൂടുതല്‍ വായ്പാ പദ്ധതികള്‍
    • 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും
    • സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി 99 നഗരങ്ങള്‍ക്ക് 2.04 ലക്ഷം കോടി
    • നാലുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി
    • 500 നഗരങ്ങളിലെ വീടുകളില്‍ ജലവിതരണത്തിനായി അമൃത് പ്രോഗ്രമാമിലൂടെ 494 പദ്ധതികള്‍ക്ക് അംഗീകാരം. ഇതിനായി 19,428 കോടി
    • രാഷ്ട്രപതി-അഞ്ച് ലക്ഷം, ഉപരാഷ്ട്രപതി-നാല് ലക്ഷം, ഗവര്‍ണര്‍മാര്‍ മൂന്നര ലക്ഷം എന്നിങ്ങനെ ശമ്പളം വര്‍ധിപ്പിച്ചു. എംപിമാരുടെ ശമ്പളം ഓരോ അഞ്ച് വര്‍ഷത്തിലും പുതുക്കി നിശ്ചയിക്കും
    • ബിറ്റ് കോയിന്‍ ഉള്‍പ്പെടെ എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വിലക്കേര്‍പ്പെടുത്തി
RELATED ARTICLES
- Advertisment -

Most Popular

Recent Comments