Tuesday, February 18, 2025
spot_img
HomeInternationalജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചർ വരുന്നു

ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചർ വരുന്നു

ഇന്‍സ്റ്റാഗ്രാമില്‍ സ്നാപ്ചാറ്റ് മാതൃകയില്‍ പുതിയ ഫീച്ചർ വരുന്നു . ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം വൈകാതെ തന്നെ വരുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പരസ്പരം ടെക്സ്റ്റ് മെസേജ് അയക്കാനുള്ള സൗകര്യം നിലവില്‍ ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഉള്ളത്. ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്. ആദ്യം ഇന്‍സ്റ്റാഗ്രാമിലെ ഡയറക്റ്റ് ചാറ്റ് സംവിധാനം വഴി ചാറ്റിങ് ആരംഭിച്ചാൽ മാത്രമേ വീഡിയോ ചാറ്റ് ചെയ്യാൻ പറ്റുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ ചാറ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഐക്കണ്‍ ഇന്‍സ്റ്റാഗ്രാം ഡയറക്‌ട് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായാണ് ഉണ്ടാവുക. ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments