ഫോണ്‍ കെണി കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിധിക്കെതിരെ തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.കേസിന്റെ ധാര്‍മ്മികവും സാമൂഹികവുമായ വശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ വിലാസം പോലും വ്യക്തമല്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ അതുംകൂടി വിശദാംശങ്ങളില്‍ ഉല്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 15 ന് പരിഗണിക്കും.