പോലീസുകാരന്റെ വിരല്‍ കടിച്ചുമുറിച്ച സ്ത്രീക്ക് ആറ് മാസം തടവ്

പോലീസുകാരന്റെ വിരല്‍ കടിച്ചുമുറിച്ച സ്ത്രീക്ക് ആറ് മാസം തടവ്. പ്രതിയെ വിലങ്ങ് വെയ്ക്കുമ്പോഴായിരുന്നു ആക്രമണം. 24 കാരിയായ ഉഗാണ്ടന്‍ പൗരയാണ് പ്രതി. ഒക്ടോബറില്‍ പോലീസ് ചെക്കിംഗിനിടയിലാണ് സംഭവം. റെസിഡന്‍സി രേഖകള്‍ പരിശോധിക്കാനായി പോലീസ് യുവതിയെ തടഞ്ഞുനിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രേഖങ്ങള്‍ നല്‍കാന്‍ യുവതി തയ്യാറായില്ല. കൂടാതെ ഓടി രക്ഷപ്പെടാനും ഇവര്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത പോലീസിനെ യുവതി തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന്‍ ഇടപെട്ടു. വിലങ്ങണിയിക്കാന്‍ തുടങ്ങിയപ്പോള്‍ വലതുകൈയിലെ തള്ളവിരല്‍ കടിച്ചുമുറിച്ചു. പോലീസുകാരനെ ഉടനെ ആശുപത്രിയിലെത്തിച്ചു. ശിക്ഷ കാലാവധി പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. ഏറെ നാളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്നു പ്രതി.