Thursday, March 28, 2024
HomeKeralaശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി മാറ്റി വെച്ചു

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി മാറ്റി വെച്ചു

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. കേസുകള്‍ പരിഗണിക്കുന്നത് എപ്പോഴാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഇപ്പോള്‍ നിലനില്‍ക്കാത്തതിനാലാണ് കേസുകള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. അതേസമയം നിരോധനാജ്ഞക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കുകയും ചെയ്തു. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നായിരുന്നു ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച്‌ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments