പശുക്കളുടെ സംരക്ഷണത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത് 750 കോടി. രാഷ്ട്രീയ കാമധേനു യോജന എന്ന പേരില്‍ പുതിയ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗോമാതാ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരുതരത്തിലും പിന്നോട്ടില്ലെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.