അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന റിപ്പോര്‍ട്ടറായ പി.പി. ചെറിയാനെ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ മീഡിയാ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. ജനുവരി 24-നു ചേര്‍ന്ന ജെ.എഫ്.എയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
നീതി ലഭിക്കാത്തവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന “ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന പേരില്‍ അറിയപ്പെടുന്ന ജെ.എഫ്.എയ്ക്ക് ഒരു ഗാന്ധിയന്‍കൂടിയായ പി.പി. ചെറിയാന്റെ സാന്നിധ്യം ഉണര്‍വ്വിന് കാരണമായിട്ടുണ്ടെന്നു പറയാം.
ന്യൂജേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് ഇതിനോടകം നീതി ലഭിക്കാത്ത നിരവധി പേരെ സഹായിക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നു. താഴെപ്പറയുന്നവരാണ് ജെ.എഫ്.,എയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍.
തോമസ് കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്) – ചെയര്‍മാന്‍
പ്രേമ ആന്റണി തെക്കേക്ക് (കാലിഫോര്‍ണിയ)- പ്രസിഡന്റ്
നൈനാന്‍ കുഴിവേലില്‍ (ന്യൂയോര്‍ക്ക്)- ജനറല്‍ സെക്രട്ടറി
ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്‌സി)-ട്രഷറര്‍
മാറ്റ് വര്‍ഗീസ് (മസാച്ചുസെറ്റ്‌സ്)- പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
അജിത് നായര്‍ (ന്യൂയോര്‍ക്ക്)- വൈസ് ചെയര്‍മാന്‍
വര്‍ഗീസ് മാത്യു (ന്യൂയോര്‍ക്ക്)- വൈസ് പ്രസിഡന്റ്
എ.സി. ജോര്‍ജ് (ടെക്‌സസ്)- ഡയറക്ടര്‍
ഗോപിനാഥകുറുപ്പ് (ന്യൂയോര്‍ക്ക്)- ഡയറക്ടര്‍
യു.എ. നസീര്‍ (ന്യൂയോര്‍ക്ക്)- ഡയറക്ടര്‍
ജേക്കബ് കല്ലുപുര (മസാച്യൂസെറ്റ്‌സ്)- ലീഡല്‍ അഡൈ്വസര്‍
പി.പി. ചെറിയാന്‍ (ടെക്‌സസ്)- മീഡിയാ കോര്‍ഡിനേറ്റര്‍
ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടി പോരാടുന്ന ജെ.എഫ്.എ പോലുള്ള ഒരു സംഘടനയുടെ വളര്‍ച്ചയ്ക്ക് പി.പി. ചെറിയാനെപ്പോലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്നു ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
മറ്റു സംഘടനകളെ അപേക്ഷിച്ച് അംഗസംഖ്യയില്‍ ചെറുതെങ്കിലും സമൂഹത്തിനു നന്മകള്‍ ചെയ്യുന്ന ജെ.എഫ്.എ പോലുള്ള ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തന്നാലാവുന്നതു ചെയ്യുമെന്നും പി.പി. ചെറിയാന്‍ പറഞ്ഞു.