Monday, November 11, 2024
Homeപ്രാദേശികംതിരുവല്ലയിലും പരിസരപ്രദേശങ്ങളിലും സൗജന്യ ആംബുലസിന് ഒരു ഫോൺ കോൾ മതി

തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും സൗജന്യ ആംബുലസിന് ഒരു ഫോൺ കോൾ മതി

ഒരു ഫോൺ കോൾ മതി ഒരു ജീവൻ രക്ഷിക്കാൻ…റോഡ് അപകടങ്ങളിൽപ്പെട്ട് വഴിയിൽ കിടക്കുന്നവരെ സഹായിക്കാൻ തിരുവല്ലയിൽ 102 ഇ സർവീസുകൾ തുടങ്ങി. 0481 102 എന്ന നമ്പരിൽ വിളിച്ചറിയിച്ചാൽ വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെയുള്ള ആംബുലൻസ് പാഞ്ഞെത്തി പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കും. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസാണ് പദ്ധതിക്ക് പിന്നിൽ. തിരുവല്ലയിലും ടൗണിന് പത്ത് കിലോമീറ്റർ ചുറ്റളവിലുമുണ്ടാകുന്ന റോഡപകടങ്ങളും അത്യാഹിതങ്ങളും വിളിച്ചറിയിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ സംഘത്തിന്റെ സഹായം എത്തും. അപകടത്തിൽപ്പെട്ടവരെ സൗജന്യമായാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. ആംബുലൻസിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭിക്കും. 0481 102നു പുറമെ 9446000335, 9496000478 എന്നീ നമ്പരുകളിലും സേവനം ലഭിക്കും. മരുന്ന്, ഓക്സിജൻ, വെന്റിലേറ്റർ, ഡിഫീഫിലേറ്റർ, സ്പൈൻ ബോർഡ് എന്നിവയുള്ള ആംബുലൻസുകളിൽ ഇരുപതിലധികം വിദഗ്ധ ജീവനക്കാരും അന്തർദേശീയ നിലവാരം നേടിയ പരിശീലകരുമുണ്ട്. അത്യാസന്ന നിലയിൽ വീടുകളിൽ കഴിയുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ആശുപത്രികളിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റാശുപത്രികളിലേക്ക് മാറ്റാനും മിതമായ നിരക്കിൽ ഈ ആംബുലൻസ് സൗകര്യം ലഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments