പാകിസ്ഥാന്‍ ചാരന്‍ ബിഎസ്‌എഫിന്റെ പിടിയില്‍

prison

പാകിസ്ഥാന്‍ ചാരന്‍ ബിഎസ്‌എഫിന്റെ പിടിയില്‍. പഞ്ചാബിലെ ഫിറോസ്പൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മൊറാദാബാദ് സ്വദേശിയായ മൊഹമ്മദ് ഷാറൂഖ് ആണ് പിടിയിലായത്. ഇയാള്‍ക്ക് 21 വയസ്സ് പ്രായമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യുവാവിന്റെ കയ്യില്‍ നിന്നും പാക് സിം കാര്‍ഡ് കണ്ടെത്തി.
മൊഹമ്മദിന്റെ ഫോണ്‍ പരിശോധിച്ച ബിഎസ്‌എഫ് ഉദ്യാഗസ്ഥര്‍ ഇയാള്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ആറ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ മെമ്ബര്‍ ആണെന്നു കണ്ടെത്തി. ദേഹം പുതച്ച്‌ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കവെയാണ് സംശയകരമായ സാഹചര്യത്തില്‍ ഇയാളെ പിടികൂടിയത്.പാക് വിദേശകാര്യമന്ത്രി മെഹമൂദ് ഖുറോഷിയാണ് ഇക്കാര്യം അറിയിച്ചത്. മസൂദ് അസറിനെതിരെ കേസെടുക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും ഇതുവരെ അത് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.