യുഎപിഎ പ്രകാരം കശ്മീരില്‍ ജമാ അത്തെ ഇസ്‍ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് അധികൃതര്‍ അറിയിച്ചു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്‍ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വിശദമാക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡുകളില്‍ സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ജമാ അത്തെ ഇസ്‍ലാമി നേതാവ് ഡോ അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. അനന്തനാഗ്,ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ സംഘടയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.
കശ്മീരില്‍ ജമാ അത്തെ ഇസ്‍ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
RELATED ARTICLES