കന്യാകുമാരിയിലെ റോഡ്, റെയില്‍ മേഖലകളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹം യാത്രാമധ്യേ തിരുവനന്തപുരത്ത് എയര്‍ ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏരിയയിലെത്തിയിരുന്നു. ഗവര്‍ണര്‍ പി സദാശിവവും ആരോഗ്യ മന്ത്രി കെകെ ശൈലജയും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അതിനുശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ പരിപാടിയില്‍ പങ്കെടുക്കാനായി കന്യാകുമാരിയിലേക്ക് പോയി.
വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി
RELATED ARTICLES