വീഡിയോ ആപ്പ് ടിക്ക് ടോക്കിന് പിഴ ചുമത്തി അമേരിക്ക. കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് 40 കോടിയിലധികം രൂപ യാണ് പിഴ വിധിച്ചത്. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്‌ട് നിയമം ലംഘിച്ചതിന്റെ പേരിലാണ് പിഴ. അമേരിക്കയുടെ ഉപഭോക്തൃ സംരക്ഷണ കമ്മീഷനായ ഫെഡറല്‍ ട്രേഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അനുവാദമില്ലാതെ ടിക്ക് ടോക്ക് കുട്ടികളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് നടപടിയെടുത്തത്. ഇതോട ടിക്ക് ടോക്ക് പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തി. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താവ് ഉള്ള ആപ്പാണ് ടിക്ക് ടോക്ക്.
ടിക്ക് ടോക്കിന് പിഴ;40 കോടിയിലധികം രൂപ
RELATED ARTICLES