Thursday, March 28, 2024
HomeNationalജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്

ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുന്നത്

രാജ്യത്തെ ടെലികോം രംഗത്ത് ചരിത്രപരമായ മാറ്റങ്ങളായിരുന്നു റിലയന്‍സ് ജിയോയുടെ കടന്ന് വരവോടെ സംഭവിച്ചത്. പുതിയ ടെലികോം സേവനം ആരംഭിച്ചത് കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ആറ് മാസത്തെക്ക് സൗജന്യ ഡേറ്റയും, കോളുകളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

ഇത് വളരെ വലിയ തോതില്‍ കമ്പനിക്ക് ഉപഭോക്താക്കളെ ലഭിക്കുന്നതിന് ഇടയാക്കി. റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി പ്രൈം അംഗത്വം എടുക്കണമെന്നാണ് കമ്പനി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രൈം അംഗത്വം എടുക്കുന്നതിനായി അനുവദിച്ചിരുന്ന കാലയിളവില്‍ വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് കമ്പനിയെ സമീപിച്ചിട്ടുള്ളത്. സൗജന്യ സേവന കാലാവധി കഴിയുന്നതോടെ ഉപഭോക്താക്കളെ കമ്പനി കൈയോഴിയുമെന്ന സംശയത്തെ തുടര്‍ന്ന് പ്രൈം അംഗത്വം നേടുന്നതിനായുള്ള കാലാവധി ദീര്‍പ്പിക്കുമെന്ന സൂചനകളാണ് കമ്പനിയില്‍ നിന്ന് ലഭ്യമാകുന്നത്. ടെലികോം രംഗത്തെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ടെലി അനാലിസിസ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 10 കോടിയിലധികം ഉപഭോക്താക്കളെ റിലയന്‍സ് ജിയോ ഇതുവരെ നേടിയിട്ടുണ്ട്. എന്നാല്‍ ജിയോ പ്രൈം അംഗത്വം ഇതുവരെ 22-27 ലക്ഷം ആളുകള്‍ മാത്രമാണ് കരസ്ഥമാക്കിയിട്ടുള്ളത്. റിലയന്‍സ് ജിയോ പ്രതീക്ഷിച്ച 50 ലക്ഷം ഉപയോക്താക്കളെ പോലും നേടുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കമ്പനി പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് ആരംഭിച്ചു. മുംബൈയില്‍ തുടങ്ങിയ ബ്രോഡ്ബാന്റ് സേവനം വൈകാതെ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്നു പേരിട്ടിരിക്കുന്നത്. ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുന്നത്. 1ജിബിപിഎസ് വേഗം എന്നത് സെക്കന്‍ഡുകള്‍കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാക്കുന്നതാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി. ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഫ്രീ നല്‍കുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റൗട്ടറിനും ഇന്‍സ്റ്റലേഷനും പണം നല്‍കേണ്ടിവരും. 4,500 രൂപയോളമാണിത്. നിലവില്‍ മുംബൈയ്ക്ക് പുറമെ പുനെയിലും ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെ ടെസ്റ്റിംഗ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments