ഈസ്റ്റർ ദിനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകർ മാവേലിക്കരയിലുള്ള ക്രിസ്‌ത്യൻ പള്ളിയിലേക്ക്‌ ആക്രമണം അഴിച്ചുവിട്ടു

mavelikkara church attack

ചാരുംമൂട്‌ കരിമുളയ്‌ക്കൽ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയാണ്‌ ഇന്ന്‌ പുലർച്ചെ ഒന്നരക്ക്‌ ഏഴംഗസംഘം ആക്രമിച്ചത്‌. ഈസ്റ്റർ ഉയിർത്തെഴുന്നേൽപ്പ്‌ പ്രാർഥനക്കായുള്ള ഒരുക്കങ്ങൾ നടക്കവേ പള്ളിയിലേക്ക്‌ ആക്രമണം അഴിച്ചുവിട്ട സംഘം പ്രാർഥനക്ക്‌ നേതൃത്വം കൊടുക്കേണ്ട വൈദികനേയും കൈയേറ്റം ചെയ്‌തു. പള്ളിയുടെ ജനൽചില്ലുകളും സംഘം അടിച്ചുതകർത്തു. പള്ളി ആക്രമിച്ച ഏഴംഗസംഘത്തിലെ മൂന്നുപേരെ നൂറനാട്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. ഇവർ മൂന്നുപേരും ആർഎസ്‌എസിന്റെ സജീവ പ്രവർത്തകരാണ്‌.  പ്രത്യേകിച്ച്‌ പ്രകോപനമൊന്നുമില്ലാതെയാണ്‌ ആക്രമണം. സമാധാനാന്തരീഷം നിലനിൽക്കുന്ന പ്രദേശത്ത്‌ കലാപമുണ്ടാക്കാനുള്ള ആർഎസ്‌എസിന്റെ ആസൂത്രിത ശ്രമത്തിനെതിരെ പ്രതിഷേധ ശക്തമാണ്‌. മന്ത്രിമാരായ ടി എം തോമസ്‌ ഐസക്ക്, ജി സുധാകരൻ, ചെങ്ങന്നൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥി സജി ചെറിയാൻ, സിപിഐ എം നേതാക്കളായ എം വി ഗോവിന്ദൻ, സി എസ്‌ സുജാത, ആർ നാസർ, മാവേലിക്കര എംഎൽഎ ആർ രാജേഷ്‌ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.