സന്തോഷ്​ ട്രോഫി ഫൈനൽ; ബംഗാളിനെ തകർത്ത്​ കേരളത്തിന്​ കിരീടം

santhosh trophy

സാൾട്ട്​ ലൈക്ക്​ മൈതാനിയിൽ പെനാൽട്ടിയിലേക്ക്​ നീങ്ങിയ സന്തോഷ്​ ട്രോഫി ഫൈനലിൽ കരുത്തരായ ബംഗാളിനെ തകർത്ത്​ കേരളത്തിന്​ ആറാം കിരീടം പതിനാല്​ വർഷത്തിന്​ ശേഷമാണ് കേരളം​ സന്തോഷ്​ ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്​. അധിക സമയത്തിന്​ മുമ്പ്​ 1-1 എന്ന നിലയിലായിരുന്നു ഇരു ടീമുകളും എന്നാൽ അധികസമയത്തി​​​െൻറ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരുടീമുകളും അടിച്ച ഗോളുകളിലൂടെ വീണ്ടും സമാസമമായിത്തീരുകയായിരുന്നു. തുടർന്നാണ്​ പെനാൽട്ടിയിലേക്ക്​ നീങ്ങിയത്​.13 വര്‍ഷമായി കേരളം സന്തോഷ് ട്രോഫിയില്‍ കിരീടം ചൂടിയിട്ട്. 2005-ല്‍ ഡല്‍ഹിയിലായിരുന്നു അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സെമിയില്‍ ശക്തരായ മിസോറമിനെ 1-0ന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. കര്‍ണാടകയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബംഗാളിന്റെ വരവ്. ഗ്രൂപ്പ് ഘട്ടം മുതല്‍ മിന്നുന്ന ഫോമിലാണ് കേരളം. പ്രാഥമിക റൗണ്ടിലെ നാലും സെമിഫൈനലുമടക്കം അഞ്ച് കളികള്‍ ജയിച്ചാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഇതില്‍ ബംഗാളിനെതിരേയുള്ള ഒരു ഗോള്‍ ജയവും (10) ഉള്‍പ്പെടും.

1-1 എന്ന സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടിരുന്നു.എന്നാല്‍ അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരാനായി ഇറങ്ങിയ വിപിന്‍ തോമസ് ഗോള്‍ നേടിയതോടെ കേരളം ആഘോഷിച്ചു തുടങ്ങി. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ത്രിതങ്കര്‍ സര്‍ക്കാര്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. കേരളത്തിന്‍റെ ആറാം കിരീട നേട്ടമാണിത്.19ാം മിനുറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. മൈതാന മധ്യത്തു നിന്ന് പന്തുമായി കുതിച്ച ജിതിന്‍ ഡിഫന്‍റര്‍മാരെയും മറികടന്ന് ബംഗാള്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ കേരളത്തിന് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതി ബംഗാളിന്‍റ കുതിപ്പായിരുന്നു. ബംഗാളിന്‍റെ മുന്നേറ്റ നിര നിരന്തരം കേരളത്തിന്‍റെ ഗോള്‍ മുഖം വിറപ്പിച്ചു. ഗോളുന്നറച്ച ചില നീക്കങ്ങള്‍ കേരളത്തിന്‍റെ ഗോളിയുടെ മികവില്‍ വഴിമാറി. എന്നാല്‍ 68ാം മിനുറ്റില്‍ ബംഗാളിന്‍റെ അധ്വാനം ഫലം കണ്ടു. രാജന്‍ ബര്‍‌മാന്‍റെ കിടിലന്‍ പാസില്‍ ജിതിന്‍ മുര്‍മു ഗോള്‍ കണ്ടെത്തിയതോടെ ബംഗാള്‍ ഒപ്പമെത്തി. എന്നാല്‍ മനോഹരമായ കൌണ്ടര്‍ അറ്റാക്കിലൂടെ കേരളം ലീഡ് നേടുമെന്ന് കരുതിയെങ്കിലും ഭാഗ്യം കൊല്‍കത്തക്കൊപ്പമായിരുന്നു. 90 മിനുറ്റുകളിലും വിജയഗോള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് പോയത്. അധിക സമയത്തിന്‍റെ ആദ്യ പകുതിയിലും ആര്‍ക്കും വലകുലുക്കാനായില്ല. എന്നാല്‍ അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ മനോഹരമായ ഹെഡറിലൂടെ വിപിന്‍ തോമസ് വലകുലുക്കി. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ലഭിച്ച ഫ്രീകിക്ക് ബംഗാളിന്‍റെ ത്രിതങ്കര്‍ സര്‍ക്കാര്‍ വലയിലെത്തിച്ചതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.