കു​വൈ​ത്തി​ല്‍ ബസ്സ് അപകടത്തിൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൊല്ലപ്പെട്ടു

kuwait bus crash

ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് കു​വൈ​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 18 പേ​ര്‍ കൊല്ലപ്പെട്ടു. ശ്രീ​ക​ണ്ടാ​പു​രം സ്വ​ദേ​ശി സ​നീ​ഷ്, കാ​യം​കു​ളം ക​റ്റാ​നം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. ബു​ര്‍​ഗാ​ന്‍ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തെ​ക്ക​ന്‍ കു​വൈ​ത്തി​ല്‍ ബ​ര്‍​ഗാ​ന്‍ എ​ണ്ണ​പാ​ട​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.